Kanthane Kaanuvan

കാന്തനേ കാണുവാൻ

Jeevadhara

Songs 2013
Malayalam
കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും   2
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര   2
ചെയ്ത പ്രിയൻ വരും നിശ്ചയം   2
 
പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ 
നിത്യ തുറമുഖത്തെത്തും ഞാൻ   2
വിശ്രമിച്ചീടും ഞാൻ നിത്യ കൊട്ടാരത്തിൽ   2
നിസ്തൂല്യമായ പ്രതാപത്തിൽ   2
                                                           കാന്തനെ...

തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ 
കോടാകോടി ഗണം തേജസ്സിൽ    2                                   
സർവ്വാംഗസുന്ദരൻ ആകുമെൻ പ്രിയനെ   2
കാണാമതിൻ മദ്ധ്യെ ഏഴയും   2
                                                           കാന്തനെ...

ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ 
ഇന്നലെയും ഇന്നുമെന്നേക്കും   2
കണ്ടാൽ മതിവരാ സുന്ദരരൂപനെ   2
കൂടിക്കാണ്മാൻ വാഞ്ഛയേറുന്നേ   2
                                                           കാന്തനെ...