Kaathirikka Daivajaname

കാത്തിരിക്ക ദൈവജാനമേ

Jeevadhara

Songs 2013
Malayalam
കാത്തിരിക്ക ദൈവജനമേ
ഭക്തിയോടെ കാത്തിരിക്ക
ഒരു പ്രതിഫലമുണ്ടാകും നിശ്ചയം
പ്രത്യാശയ്ക്കും ഭംഗം വരികയില്ല    
ഒരു പ്രതിഫലമുണ്ടാകും നിശ്ചയം
                               
ബലം ദൈവത്തിനുള്ളതാകുന്നു
ദയയും തനിക്കുള്ളത്
പ്രവൃത്തിക്കൊത്തവണ്ണം പകരം തരും  
നീതിയുള്ള വിധികൾ അവങ്കലുണ്ട്
പ്രവൃത്തിക്കൊത്തവണ്ണം പകരം തരും
                                                         കാത്തിരിക്ക...

കൊടുങ്കാറ്റിലും പെരുങ്കാറ്റിലും
സമുദ്രത്തിന്നാഴത്തിലും
വഴിയുണ്ട് നിൻ ദൈവത്തിന്            
അവൻ തുറന്നാൽ ആരും അടയ്ക്കയില്ല
വഴിയുണ്ട് നിൻ ദൈവത്തിന്  
                                                         കാത്തിരിക്ക...

പീഡിതർക്കവൻ ന്യായം നടത്തീടും
സാധുക്കളെ അവൻ മറക്കുകില്ല
ആകാശം കീറി അവൻ ഇറങ്ങിവരും          
താൻ പ്രവൃത്തിക്കും ആരും തടയുകില്ല
ആകാശം കീറി അവൻ ഇറങ്ങിവരും
                                                         കാത്തിരിക്ക...