Ennavide Vannucherum

എന്നവിടെ വന്നുചേരും

Jeevadhara

Songs 2013
Malayalam
എന്നവിടെ വന്നുചേരും ഞാൻ മമകാന്താ നിന്നെ
വന്നുകണ്ടു വാഞ്ഛതീരും ഹാ!   2
നിന്നൊടു പിരിഞ്ഞിന്നരകുലത്തിരിക്കയെന്നതിനൊരിക്കലും സുഖം
തന്നിടുന്നതില്ലായ്കയാൽ പരനേശുവേ ഗതി നീയെനിക്കിനി   2

നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെൻ്റെ താപം
ഇന്നു നീക്കിടുന്നു നായകാ !   2
നിന്നതിമൃദുവായ കയ്യിനാലെന്നെ നീ തടവുന്നോരക്ഷണം     
കണ്ണുനീരുകളാകവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ   2
                                                                                              എന്നവിടെ...
                 
പൊന്നു പാദസേവയെന്നിയേ - പരനേയെനിക്കു
മന്നിലില്ല സൗഖ്യമൽപവും   2
മന്നനേ ധനധാന്യ വൈഭവം - മിന്നിലിടകൊണ്ടശേഷവും
തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ   2
                                                                                              എന്നവിടെ...
                                                    
നല്ല വസ്ത്രം നല്ല ശയ്യകൾ - സുഖസാധനങ്ങളില്ലിവയിലാശ ദാസന്   2
വല്ലഭാ തിരുമേനിയേതിലുമേതുമായെനിക്കുള്ളതാലൊരു
തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുര ചെയ്തിടാം വിഭോ!   2
                                                                                              എന്നവിടെ...
                                                 
നിന്നെയോർക്കും നേരമീശനെ! - വളരും പ്രയാസം        
എന്നിൽ  നിന്നു മാഞ്ഞുപോകുന്നേ  2
നിന്നടിമലർ  സേവയാലെനിക്കുള്ള  പീഡകളാകവേ തിരു -            
മുന്നിൽ വന്നിടും പോതുനീങ്ങിയെന്നുള്ളമാനന്ദം കൊണ്ടുതുള്ളുമേ   2
                                                                                              എന്നവിടെ...
                                                
കാത്തിരിക്കുന്നാത്മനാഥനെ പൂവനത്തിനുള്ള
കാത്തിരിപ്പിൻ പൂർത്തിനാളിനെ   2
മത്സരകുലം ലജ്ജയാൽമുഖം താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ
പൂക്കണേ പുതുഭംഗിയിൽ ബദാം കായ്കളെയവ കായ്ക്കണേതദാ   2
                                                                                              എന്നവിടെ...