Aarppin Naadham Uyarunnitha

ആർപ്പിൻ നാദം ഉയരുന്നിതാ

Jeevadhara

Songs 2013
Malayalam
ആർപ്പിൻ നാദമുയരുന്നിതാ
ഹല്ലേലുയ്യാ  ഹല്ലേലുയ്യാ
മഹത്വത്തിൻ രാജനെഴുന്നള്ളുന്നു
കൊയ്ത്തിൻ്റെ അധിപനവൻ   2

പോയീടാം വൻ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളിൽ
നേടീടാം ഈ ലോകത്തേക്കാൾ
വിലയേറും ആത്മാവിനെ   2
       
ഇരുളേറുന്നു പാരിടത്തിൽ
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകർന്നീടാൻ
ഞാനിതാ, അയയ്ക്കണമേ   2
                                                     പോയീടാം...

ആരെ ഞാനയയ്ക്കേണ്ടൂ
ആരിനി പോയിടും                
അരുമനാഥാ നിൻ ഇമ്പസ്വരം
മുഴങ്ങുന്നെൻ കാതുകളിൽ   2
                                                     പോയീടാം...
                          
ഒരു നാളിൽ നിൻ സന്നിധിയിൽ
വരുമേ അന്നൊരുനാൾ 
ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ
ഇടയായ്ത്തീരരുതേ   2
                                                     പോയീടാം...