Aa Palunkin Theerathorunaal
ആ പളുങ്കിൻ തീരത്തൊരു ന്നാൾ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ആ പളുങ്കിൻ തീരത്തൊരുനാൾ ചെന്നിടും നമ്മൾ
നമുക്കിന്നാശ്വസിച്ചീടാം
ഈ കാണും മായാലോകം നമ്മുടേതല്ല
പ്രിയരേ, സൂക്ഷിച്ചൊഴിയുക നാം
സർവ്വം വെടിഞ്ഞു ഞാൻ ക്രൂശെ നോക്കിപ്പോവുകയായ്
വേല തികച്ചാലോ ജീവകിരീടം പ്രാപിക്കാം
ദൂരെക്കാണും മോഹനദേശം ലാക്കായ് ഒാടുകയായ്
നൂനം വിജയം നേടിടും നീയും കൂടെ ചേർന്നിടുമോ?
വിത്തും കളയും ഒത്തുവളരും
കാലമിതാണെന്നോർക്കേണം 2
അന്നൊരു നാളിൽ ദൂതർ വന്ന് കറ്റമെതിച്ചീടും
നീയും കൂടെ കണ്ടീടുമോ?...2
സർവ്വം...
പിസ്ഗാ മുകളിൽ മോശയിരുന്ന്
നോക്കിക്കണ്ടൊരു നാടുണ്ട് 2
സീയോൻ യാത്രക്കാർക്കായവിടൊരു
ഭവനമൊരുക്കീടും പാലുംതേനുമൊരുക്കീടും...2
സർവ്വം...
രക്ഷാനിർണ്ണയമുണ്ടോ നീയും
സീയോൻ യാത്രയിലോ ഇപ്പോൾ 2
പാപവിമോചകനേശുവിൽ നീയും ആശ്രയിച്ചിടുമോ
ഇന്ന് വിജയം നേടിടുമോ?...2
സർവ്വം...
കരഞ്ഞുകൊണ്ട് വിതച്ചോരെല്ലാം
ആർപ്പോടന്ന് കൊയ്തിടുമെ 2
അന്ത്യദിനത്തിൽ വേല തികച്ചോർക്കോഹരി നൽകീടും
താതൻ ഒട്ടും കുറയാതെ...2
സർവ്വം...
കാടും മലയും ഒാടിനടന്ന്
വേല ചെയ്തീടാമിന്ന് 2
യേശുവിനായൊരു ജനത്തെയൊരുക്കി കാത്തിരുന്നീടാം
നമുക്ക് ഒരുങ്ങിയിരുന്നീടാം...2
ആ പളുങ്കിൻ...
സർവ്വം...Lyrics (English)
Aa palunkin theerathorunaal chennidum nammal
Namukkinnaashwasicheedam
Ee kaanum maayalokam nammudethalla
Priyare sookshichozhiyuka naam
Sarvam vedinju njan krooshe nokkipovukayaay
Vela thikachaalo jeevakireedam praapikkaam
Doore kaanum mohanadesham laakkaay odukayaay
Noonam vijayam nedidum neeyum koode chernidumo?
Vithum kalayum othuvallarum
Kaalamithaanennorkkenam 2
Annoru naalil doothar vannu kattamethicheedum
Neeyum koode kandeedumo?...2
Sarvam...
Pisgaa mukalil moshayirunnu
Nokki kandoru naadundu 2
Seeyon yaathrakaarkaayavidoru
Bhavanam orukkeedum
Paalum thenum orukkeedum...2
Sarvam...
Rakshaanirnnayamundo neeyum
Seeyon yaathrayilo ippol 2
Paapavimochakaneshuvil neeyum aashrayicheedumo
Innu vijayam nedidumo?...2
Sarvam...
Karanjukondu vithachorellam
Arppodannu koythidume 2
Anthyadinathil vela thikachorkkohari nalkeedum
Thaathan ottum kurayaathe...2
Sarvam...
Kaadum malayum odinadannu
Vela cheytheedaminnu 2
Yeshuvinaayoru janatheyorukki kaathirunneedam
Namukku orungi-irunneedam...2
Aa palunkin...
Sarvam...ആ പളുങ്കിൻ തീരത്തൊരുനാൾ ചെന്നിടും നമ്മൾ
നമുക്കിന്നാശ്വസിച്ചീടാം
ഈ കാണും മായാലോകം നമ്മുടേതല്ല
പ്രിയരേ, സൂക്ഷിച്ചൊഴിയുക നാം
സർവ്വം വെടിഞ്ഞു ഞാൻ ക്രൂശെ നോക്കിപ്പോവുകയായ്
വേല തികച്ചാലോ ജീവകിരീടം പ്രാപിക്കാം
ദൂരെക്കാണും മോഹനദേശം ലാക്കായ് ഒാടുകയായ്
നൂനം വിജയം നേടിടും നീയും കൂടെ ചേർന്നിടുമോ?
വിത്തും കളയും ഒത്തുവളരും
കാലമിതാണെന്നോർക്കേണം 2
അന്നൊരു നാളിൽ ദൂതർ വന്ന് കറ്റമെതിച്ചീടും
നീയും കൂടെ കണ്ടീടുമോ?...2
സർവ്വം...
പിസ്ഗാ മുകളിൽ മോശയിരുന്ന്
നോക്കിക്കണ്ടൊരു നാടുണ്ട് 2
സീയോൻ യാത്രക്കാർക്കായവിടൊരു
ഭവനമൊരുക്കീടും പാലുംതേനുമൊരുക്കീടും...2
സർവ്വം...
രക്ഷാനിർണ്ണയമുണ്ടോ നീയും
സീയോൻ യാത്രയിലോ ഇപ്പോൾ 2
പാപവിമോചകനേശുവിൽ നീയും ആശ്രയിച്ചിടുമോ
ഇന്ന് വിജയം നേടിടുമോ?...2
സർവ്വം...
കരഞ്ഞുകൊണ്ട് വിതച്ചോരെല്ലാം
ആർപ്പോടന്ന് കൊയ്തിടുമെ 2
അന്ത്യദിനത്തിൽ വേല തികച്ചോർക്കോഹരി നൽകീടും
താതൻ ഒട്ടും കുറയാതെ...2
സർവ്വം...
കാടും മലയും ഒാടിനടന്ന്
വേല ചെയ്തീടാമിന്ന് 2
യേശുവിനായൊരു ജനത്തെയൊരുക്കി കാത്തിരുന്നീടാം
നമുക്ക് ഒരുങ്ങിയിരുന്നീടാം...2
ആ പളുങ്കിൻ...
സർവ്വം...