Yeshu ethra mathiyaayavan
യേശു എത്ര മതിയായവൻ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
യേശു എത്ര മതിയായവൻ
ആശ്രയിപ്പാൻ മതിയായവൻ
അനുഗമിപ്പാൻ മതിയായവൻ...2
കരുത്തുള്ള കരമതിൻ കരുതലിൻ തലോടലീ
ജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻ
കൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻ
കൂടെയുണ്ടെൻ നല്ലിടയൻ മനുവേലൻ താൻ
യേശു എത്ര.....1
കാരിരുമ്പിൻ ആണിയിന്മേൽ
തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻ
സ്നേഹിപ്പാനും ക്ഷമിപ്പാനും
സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥൻ വഴികളെ പിൻതുടർന്നീടും
യേശു എത്ര.....1
ഇഹത്തിലെ ജീവിതത്തിൽ ഇരുൾ
നീക്കി പ്രഭയേകാൻ
പകലോനായ് അവൻ എന്റെ അകമേ വരും
നീതി സൂര്യകിരണത്തിൻ സ്പർശനത്താൽ
എന്റെയുള്ളം
വിളങ്ങീടും സഹജർക്കു വെളിച്ചമായി
യേശു എത്ര.....2Lyrics (English)
Yesu ethra mathiyayavan
Aashrayippaan mathiyayavan
Anugamippaan mathiyayavan...2
Karuthulla karamathin karuthalin thalodalee
Jeevithathil anubhavichalavenye njan
Kooriruttin naduvilum kaipidichu nadatheedan
Koodeyunden nallidayan manuvelan thaan
Yesu ethra.....1
Kaarirumbin aaniyinmel
Thoongininna neramannu
Shreshthamaaya maathrukaye kaanichu naathan
Snehippaanum kshamippaanum
Sahippaanum padhippicha
Gurunathan vazhikale pinthudarneedum
Yesu ethra.....1
Ihathe jeevithathil irul
Neekki prabhayekaan
Pakalonay avan ente akame varum
Neethi sooryakiranathin sparshanathaal
Ente ullam
Vilangeedum sahajarkku velichamaayi
Yesu ethra.....2യേശു എത്ര മതിയായവൻ
ആശ്രയിപ്പാൻ മതിയായവൻ
അനുഗമിപ്പാൻ മതിയായവൻ...2
കരുത്തുള്ള കരമതിൻ കരുതലിൻ തലോടലീ
ജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻ
കൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻ
കൂടെയുണ്ടെൻ നല്ലിടയൻ മനുവേലൻ താൻ
യേശു എത്ര.....1
കാരിരുമ്പിൻ ആണിയിന്മേൽ
തൂങ്ങിനിന്ന നേരമന്ന്
ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻ
സ്നേഹിപ്പാനും ക്ഷമിപ്പാനും
സഹിപ്പാനും പഠിപ്പിച്ച
ഗുരുനാഥൻ വഴികളെ പിൻതുടർന്നീടും
യേശു എത്ര.....1
ഇഹത്തിലെ ജീവിതത്തിൽ ഇരുൾ
നീക്കി പ്രഭയേകാൻ
പകലോനായ് അവൻ എന്റെ അകമേ വരും
നീതി സൂര്യകിരണത്തിൻ സ്പർശനത്താൽ
എന്റെയുള്ളം
വിളങ്ങീടും സഹജർക്കു വെളിച്ചമായി
യേശു എത്ര.....2