Sthothram naadha

സ്തോത്രം നാഥ

Jeevadhara

2024 Songs
Malayalam
സ്തോത്രം നാഥാ സ്തുതി മഹിതം
മഹത്വമേശുവിനനവരതം
ആരാധനയും ആദരവും        
നന്ദി സ്തുതികളുമേശുവിന്
	           സ്തോത്രം...
ദുരിതക്കടലിന്നാഴത്തിൽ      
മുങ്ങിപ്പൊങ്ങിക്കേഴുന്നോർ
കരകാണാക്കടലോളത്തിൽ    
കാണുന്നഭയം തിരുമുറിവിൽ
         സ്തോത്രം...
നിന്ദകൾ, പീഡകൾ, പഴി, ദുഷികൾ 
അപമാനങ്ങളുമപഹസനം
തിരുമേനിയതിൽ ഏറ്റതിനാൽ     
സ്തുതിതേ! മഹിതം തിരുമുമ്പിൽ
            സ്തോത്രം...
പാപമകറ്റിയ തിരുരക്തം          
ഉള്ളു തകർത്തൊരു തിരുരക്തം
അനുതാപാശ്രു തരുന്നതിനാൽ      
സ്തോത്രം നാഥാ! സ്തുതിയഖിലം
             സ്തോത്രം...
മുൾമുടിചൂടി പോയവനേ      
രാജകിരീടമണിഞ്ഞൊരുനാൾ
വരുമന്നെന്നുടെ ദുരിതങ്ങൾ   
തീരും വാഴും പ്രിയസവിധം
സ്തോത്രം... ആരാധന...2
സ്തോത്രം...