Priyan varum naal

പ്രിയൻ വരും നാൾ

Jeevadhara

2024 Songs
Malayalam
പ്രിയൻ വരും നാളിനിയധികമില്ല
സീയോൻപുരം നമുക്കിനിയകലമല്ല
ഒാട്ടം തികച്ചു നാം അക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഒാടിപോയിടും വിനകളെല്ലാം
പ്രിയൻ...2
അവനായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
അവൻ വേലയിൽ തുടർന്നിടുന്നു
അന്നു തരും താൻ പ്രതിഫലങ്ങൾ
പ്രിയൻ...2
ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല
പ്രിയൻ...2
അന്ത്യനാളുകളാണിതെന്നറിഞ്ഞ്
ആദ്യസ്നേഹത്തിൽ നമുക്കിനിയും
തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
പ്രിയൻ...2