Praanapriyaa praanapriyaa

പ്രാണപ്രിയാ പ്രാണപ്രിയാ

Jeevadhara

2024 Songs
Malayalam
പ്രാണപ്രിയാ പ്രാണപ്രിയാ 
ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനെ
വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു                           
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്  -2

നന്ദി യേശുവേ  നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി
നന്ദി യേശുവേ  നിനക്ക്  നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി
എൻ ശക്തിയാലല്ല കൈയുടെ ബലത്താലല്ല
നിൻ ദയയല്ലയോ എന്നെ നടത്തിയത്
നിന്നത് കൃപയാൽ  കൃപയാൽ ദൈവകൃപയാൽ
നിർത്തീടും ദയയാൽ ദയയാൽ നിത്യദയയാൽ

കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻതൻകുഞ്ഞിനെ ചിറകിന്മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ
നന്ദി യേശുവേ...    

കൂരിരുൾ താഴ്വരയിൽ  ഭയം കൂടാതെ 
എന്നെ നടത്തിയതാൽ
വൈഷമ്യമേടുകളിൽ കരംപിടിച്ചു എന്നെ നടത്തുന്നതാൽ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ
നന്ദി യേശുവേ...