Oro naalilum piriyaathanthyatholam

ഓരോ നാളിലും പിരിയാതന്ത്യത്തോളം

Jeevadhara

2024 Songs
Malayalam
ഒാരോനാളിലും പിരിയാതന്ത്യത്തോളം
ഒാരോ നിമിഷവും കൃപയാൽ നടത്തീടുമേ

ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ

എന്നെ സ്നേഹിക്കും സ്നേഹത്തിൻ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ
വൻ കൃപയെ ഒാർത്തീടുമ്പോൾ 
എന്തുണ്ട്  പകരം നൽകാൻ
രക്ഷയിൻ പാനപാത്രം ഉയർത്തും 
ഞാൻ നന്ദിയോടെ
ഒാരോനാളിലും....

പെറ്റോരമ്മയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ 
വെറുത്തീടിലും
നീയെന്റേതെന്നു ചൊല്ലി വിളിച്ചു 
എൻ ഒാമനപ്പേർ
വളർത്തിയിന്നോളമാക്കി 
തിരുനാമ മഹത്വത്തിനായ്
ഒാരോനാളിലും....