Ninte saannidhyam ennodu
നിന്റെ സാന്നിധ്യം എനിക്ക്
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
നിന്റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം നിന്റെ ബലമുള്ള ഭുജമെന്റെ തുണയാകേണം നിന്റെ വചനം എൻ പാദങ്ങൾക്കു ദീപമാകണം നിന്റെ ശുദ്ധാത്മാവെന്റെ മേൽ അധികാരം ചെയ്യേണം എരിയും തീച്ചൂള തന്നിൽ ഇസ്രായേല്യ ബാലന്മാർക്ക് നടുവിൽ നാലാമനായ നിന്റെ സാന്നിദ്ധ്യം മുൾപ്പടർപ്പെരിഞ്ഞിടാതെരിയും തീയിൽ മോശ കണ്ട ഞാൻ ആകുന്നവൻ ഞാൻ ആകുന്നെന്നോരാളത്വം നിന്റെ സാന്നിധ്യം... പച്ചപ്പുൽപ്പുറങ്ങളിലും ചെങ്കടലിൻ നടുവിലും ശാശ്വത ഭുജമൊരുക്കും നിന്റെ കരുതൽ കാൽവരി കുരിശതിന്മേൽ സ്വന്ത ജീവനേകിയതാൽ നിത്യജീവൻ ഞങ്ങൾക്കേകും നിൻ മഹാത്യാഗം നിന്റെ സാന്നിധ്യം... അലറും സിംഹത്തിനെയും ആർത്തിരമ്പും ആഴിയേയും വാക്കിനാൽ അടക്കി നിർത്തും നിൻ അധികാരം താതനോട് ഞങ്ങൾക്കായ് പക്ഷവാദം ചെയ്തു വീണ്ടും വേഗം വരുമെന്നുരച്ച നിന്റെ വാഗ്ദത്തം നിന്റെ സാന്നിധ്യം...2
Lyrics (English)
Ninte saannidhyam ennodu koodirikaenam Ninte balamulla bhujamente thunayakaenam Ninte vachanam en paadangalakku deepamaakanam Ninte shuddhaathmaavente mel adhikaaram cheyyaenam Eriyum theechoola thannil israelya baalanmarkku Naduvil naalaamanaaya ninte saannidhyam Mulppadarperinjidaatheriyum theeyil mosha kanda Njaan aakunnavan njaan aakunnennoraalatvam Ninte saannidhyam... Pachappulpuralangalum chenkadalin naduvilum Shaashvatha bhujamorukkum ninte karuthal Kaalvari kurishathinmel swantha jeevanekiyathaal Nithyajeevan njangalkekum nin mahaathyagam Ninte saannidhyam... Alarum simhatthineyum aarthirambum aazhiyeyum Vaakkinal adakki nirttum nin adhikaaram Thathanod njangalkaay pakshavaadam cheythu veendum Vegam varumennuracha ninte vaagdatham Ninte saannidhyam...2