Nin janam ninnil

നിന് ജനങ്ങൾ നിനിൽ

Jeevadhara

2024 Songs
Malayalam
നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയുംമുൻപേ

ആനന്ദം ആനന്ദം ക്രിസ്തേശുവിൽ
ആനന്ദം ആനന്ദം ആത്മാവിൽ
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയും മുൻപേ

സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർ
വിശ്വാസത്തിൻ നായകനെ നോക്കിടുക
രക്ഷക്കായ് കാത്തിടുന്ന
വിശ്വാസത്തിനായ് ജീവിച്ചിടുക
ആനന്ദം...

ഉണർന്നിടാം വേഗം എഴുന്നേറ്റിടാം
ക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ
ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻ
ഉന്നതൻ ശക്തിയാൽ ജീവിക്കാം
ആനന്ദം...

ജയജീവിതം നാം നയിച്ചിടുവാൻ
ജഡിക ക്രിയകളെ ക്രൂശിച്ചിടുക
യേശു നാഥന്റെ പാതനോക്കി
ജയത്തോടെ നാം ജീവിച്ചിടുക 
ആനന്ദം...