Neeyallo enikku sahaayi

നീയല്ലോ എനിക്ക് സഹായി

Jeevadhara

2024 Songs
Malayalam
നീയല്ലോ എനിക്കു സഹായി - നീയെൻ പക്ഷം മതി
നിന്റെ കൃപമതി - നീയല്ലോ എനിക്കു സഹായി

അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ
തുമ്പങ്ങൾ സഹിച്ചല്ലോ
എന്നെയും - ഇമ്പകനാൻ ചേർക്കുവാനായ്
സ്വന്ത രക്തം ചിന്തി നീ 
ആ...ആ.....നീയല്ലോ ...

നിന്നെക്കണ്ട നാളതു മുതൽ 
ഇന്നീ ദിനം വരെയും 
എനിക്കു നന്മയെന്യേ തിന്മയൊന്നും
ചെയ്തതില്ല ചിന്തിക്കിൽ 
ആ...ആ.....നീയല്ലോ ...

എന്റെ ദു:ഖമെല്ലാം തീർക്കും
എൻ കണ്ണീർ തുടയ്ക്കും
ഇനിമേൽ ഇന്നുമെന്നും കൂടെയിരിക്കും 
എന്ന വാക്കു തന്നല്ലോ 
ആ...ആ.....നീയല്ലോ ...

ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ
തുല്യമില്ല സഖിയെ
മനസ്സിൽ എല്ലാനാളും ധ്യാനിക്കുകിൽ
അല്ലൽ മാറിപ്പോകുമേ 
ആ...ആ.....നീയല്ലോ ...