Naadhan varum naalil

നാഥൻ വരും നാളിൽ

Jeevadhara

2024 Songs
Malayalam
നാഥൻ വരും നാളിൽ നാഥനോടന്നാളിൽ
നാടും വീടും വിട്ട് നാം ചേരും സീയോനിൽ  (2)

രോഗവും ശോകവുമില്ലവിടെ 
ആശനിരാശയും ലേശമില്ല
നിത്യാനന്ദം തിരുപാദമെന്താനന്ദം
സത്യസനാതന നിത്യ സുഖം 
നാഥൻ വരും...

സ്വർഗീയവാസമവർണനീയം
സ്വത്തും സമ്പാദ്യവും ദൈവം തന്നെ
സത്യവും നീതിയും നിത്യം വാഴും തീരം
നിത്യവും ഭാസുരം ശാന്തിതീരം 
നാഥൻ വരും...

ഭൂവിലെ വാസമതെന്നു തീരും
അന്നു പറന്നു നാം ചെന്നുചേരും 
സുന്ദരമന്ദിരം ശുദ്ധരാം പ്രിയരും 
ദൂതരോടൊത്തു വസിച്ചിടുമേ  
നാഥൻ വരും...2