Krooshithanaam yeshuvine

ക്രൂശിതനാം യേശുവിനെ

Jeevadhara

2024 Songs
Malayalam
ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം  
ഉന്നതനാം മഹോന്നതനെ വിശ്വാസത്തോടാരാധിക്കാം (2)

ഉയർപ്പിൻ ശക്തിയാലാരാധിക്കാം
ഉയരത്തിൻ ശക്തിയാലാരാധിക്കാം (2)

ഉന്നത ദേവനെ ആരാധിക്കാം
ഉയിരുള്ള കാലവും ആരാധിക്കാം (2)  
                                            ക്രൂശിതനാം...

ആധിയിൻ നേരത്തിലും മഹാവ്യാധിയിൻ കാലത്തിലും
ആശ്വാസം നൽകിടുംതാൻ ആമോദമേകിടുമേ 
ആപത്തുനേരത്തിലും ശോക വേളയിലും
ആശ്രയമേകിടുമേ ആനന്ദം നൽകിടുമേ (2)  
                                          ഉയർപ്പിൻ... ക്രൂശിതനാം...

ആരാധിച്ചർത്തിടുമ്പോൾ ചങ്ങലകൾ തകർന്നിടുമേ 
ആർപ്പോടെ സ്തുതിച്ചീടുമ്പോൾ കോട്ടകൾ ഉടഞ്ഞീടുമേ
ആത്മാവിൽ ആരാധിച്ചാൽ വാതിലുകൾ തുറന്നിടും
അത്ഭുതമന്ത്രിയാകും രാജാധിരാജാവിനെ (2)
                                          ഉയർപ്പിൻ... ക്രൂശിതനാം...

മരണത്തിൻ പാശങ്ങളെ മരണത്താൽ ജയിച്ചവനെ
മഹത്വ നാദത്തോടെ മഹിമയിൽ വരും നാഥനെ 
മധ്യകാശവരവിൽ മതിമറന്നാനന്ദിപ്പാൻ
മഹിയിൽആരാധിക്കും ഞാൻ മതിമറന്നാരാധിക്കും (2)
                                          ഉയർപ്പിൻ... ക്രൂശിതനാം...