Kaanthanaameshu velippedaaraay
കാന്തനാമേശു വെളിപ്പെടാറായ്
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
കാന്തനാം യേശു വെളിപ്പെടാറായ് കാന്തയാം സഭയെ ചേർത്തിടാറായ് ദീപങ്ങൾ തെളിക്കാം ഉണർന്നീടാം കാന്തനാമേശുവെ എതിരേൽപ്പാൻ ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തീടാം അല്ലലെല്ലാം തീരാൻ കാലമായ് ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്...2 പൊന്മുഖം കണ്ടാരാധിച്ചീടാം കഷ്ടമില്ലവിടെ ദുഃഖമങ്ങില്ല രോഗമില്ലവിടെ മരണമങ്ങില്ല ഹല്ലേലുയ്യാ... നിന്ദയില്ലവിടെ പരിഹാസമങ്ങില്ല പീഡയില്ലവിടെ ഭീതിയുമില്ല ഹല്ലേലുയ്യാ... താതനുണ്ടവിടെ അനാഥനല്ല ഞാൻ പ്രിയനുണ്ടവിടെ ഞാനേകനുമല്ല ഹല്ലേലുയ്യാ... മണ്ണിൽ നാം അന്യർ പരദേശിയാണല്ലോ വിണ്ണിൽ നാം ധന്യർ സ്വർവീട്ടിലാണല്ലോ ഹല്ലേലുയ്യാ...
Lyrics (English)
Kanthanam Yeshu velippedaraay Kanthayaam sabhaye cherthidaaraay Deepangal thelikkaam unarneedaam Kanthanameshuve ethirelppaan Halleluya paadam aaradhichaarthidaam Allalellam theeraan kaalamayaay Shobhayerum naattil vaanadootharoth...2 Ponmukham kandaaraadhicheedaam Kashtamillavide dukhamangilla Rogamillavide maranamangilla Halleluya... Nindayillavide parihasamangilla peedayillavide bheetiyumilla Halleluya... Thaathanundavide anaathanalla njan Priyanundavide njanekanumalla Halleluya... Mannil naam anyar paradeshiyaanallo Vinnil naam dhanyar swarveettilaanallo Halleluya...