Kaahalam kaathukalil

കാഹലം കാതുകളിൽ

Jeevadhara

2024 Songs
Malayalam
കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ-  മീട്ടിടാറായ് -2
യേശുതാനരുളിയ വാഗ്ദത്തം -  നിറവേറ്റാൻ    
കാലങ്ങൾ നമ്മെ വിട്ടു -  പായുകയായ്

സമാധാനമില്ല ഭൂവിൽ അനുദിനം  നിലവിളി      
പടർന്നുയരുകയായ് ധരണി തന്നിൽ
ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ    
ക്ലേശിപ്പാൻ ലവലേശം സാദ്ധ്യമല്ല
                                          കാഹളം... 

ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു  മൂന്നാം 
                                       ദിനത്തിൽ    
മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്
പാപവും ശാപവും നീക്കി താൻ  ജയം നൽകി   
പാപികൾക്കവൻ നിത്യശാന്തി നൽകി
                                          കാഹളം... 

പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം   
ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ
യെരിഹോവിൻ മതിലുകൾ തകർത്തിടാൻ 
                                     ഉണരുവിൻ   
കാഹളം മുഴക്കിടാം ദൈവജനമെ
                      കാഹളം...  യേശു...2