Ente yeshu madhyaakaashe

എന്റെ യേശു മധ്യാകാശേ

Jeevadhara

2024 Songs
Malayalam
എന്റെ യേശു മദ്ധ്യാകാശേ വരുമ്പോൾ
കാഹളധ്വനി ഞാൻ കേട്ടിടുമ്പോൾ 
എന്റെ പ്രിയന്റെ സ്വരം കേട്ടിടുമ്പോൾ
രൂപാന്തരം പ്രാപിച്ചു ഞാനുയർത്തീടുമേ

സ്വർഗ്ഗീയദർശനം ഞാൻ കണ്ടിടുമേ
സ്വർഗ്ഗീയനാഥന്റെ കൂടെ ഞാൻ വാഴുമേ
സ്വർഗ്ഗീയമഹിമകൾ ഞാൻ വാഴ്ത്തിടുമേ
സ്വർഗ്ഗീയപിതാവിന്റെ ഒാമനയായ്
എന്റെ -1   എന്റെ -1

സ്വർഗ്ഗീയവാസം എത്ര മനോഹരം
ജീവനാഥനോടുള്ള ബന്ധമെത്ര ശ്രേഷ്ഠം
ആത്മീയജീവിതം ആനന്ദദായകം
ആത്മനാഥനൊത്തുള്ള ജീവിതം ധന്യം
എന്റെ -1   എന്റെ -1

സ്വർഗ്ഗീയവിശുദ്ധരെ ഞാൻ കണ്ടിടുമേ
സ്നേഹവിരുന്നിൽ ഞാൻ ചേർന്നിടുമേ
സ്വർഗ്ഗീയദൂതരെന്നെ സ്വീകരിച്ചീടുമേ
സ്വർഗ്ഗീയനന്മയിൽ ഞാനാനന്ദിച്ചീടും
എന്റെ -2   എന്റെ -2