En priya rakshakan

എൻ പ്രിയ രക്ഷകൻ

Jeevadhara

2024 Songs
Malayalam
എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ
താമസമെന്നിയേ മേഘത്തിൽ വരും താൻ -2
കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് -2
എൻ പ്രിയ...1

യെരുശലേമിൻ തെരുവിലൂടെ കുരിശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ
ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള -2
വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ -2 
                                            എൻ...1

ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ?
പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും -2
സ്വർഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാൾ -2 
                                            എൻ...
നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമേ
രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തൻ -2
കൂടവെയിരുത്തുന്ന രാജാവ് വേഗം വരും -2        
                                           എൻ...1
സന്താപം തീർന്നിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ
ഉള്ളം കൊതിക്കുന്നേ പാദങ്ങൾ പൊങ്ങുന്നേ -2
എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ -2 
                                             എൻ...2