Daivam thannu ellaam

ദൈവം തന്നു എല്ലാം

Jeevadhara

2024 Songs
Malayalam
ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാൻ
ദൈവം ഉയർത്തി നമ്മെ
ദൈവത്തെ ആരാധിക്കാൻ

താളമേളത്തോടെ വാദ്യഘോഷത്തോടെ
വാഴ്ത്തിപ്പാടി നമ്മൾ
ദൈവത്തെ ആരാധിക്കാം

പൂർണ്ണശക്തിയോടെ 
ദൈവത്തെ ആരാധിക്കാം
ആർപ്പിൻ ഘോഷത്തോടെ 
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ...2

സത്യത്തിലും ആത്മാവിലും 
ദൈവത്തെ ആരാധിക്കാം
സ്തോത്രത്തോടും സ്തുതികളോടും 
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ...2

അഭിഷേകത്തിൽ ശക്തിയോടെ 
ദൈവത്തെ ആരാധിക്കാം
രക്ഷയുടെ സന്തോഷത്തോടെ 
ദൈവത്തെ ആരാധിക്കാം
താളമേളത്തോടെ...2