Aaraadhikkunnu njangal

ആരാധിക്കുന്നു ഞങ്ങൾ

Jeevadhara

2024 Songs
Malayalam
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍  
സന്നിധിയില്‍ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍  
സന്നിധിയില്‍  നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ 
സന്നിധിയില്‍ നന്മയോര്‍ത്തെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ

നമ്മെ സര്‍വ്വം മറന്ന് തന്‍  
സന്നിധിയില്‍ മോദമോടിന്ന് 
നമ്മെ സര്‍വ്വം മറന്ന് തന്‍  
സന്നിധിയില്‍ ധ്യാനത്തോടിന്ന്
നമ്മെ സര്‍വ്വം മറന്ന് തന്‍ 
സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശുകര്‍ത്താവിനെ 

നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വനീതിയും ആയിത്തീര്‍-
ന്നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശുകര്‍ത്താവിനെ 
                      ആരാധിക്കുന്നു...