Aanandham aanadham

ആനന്ദം ആനന്ദം

Jeevadhara

2024 Songs
Malayalam
ആനന്ദം ആനന്ദം ആനന്ദമേ
സീയോൻ പ്രയാണികൾക്ക്
വീടോടടുക്കും തോറും

നൃത്തം ചെയ്വാനെൻ വിലാപം മാറ്റി 
ആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി പുരു-
മോദാൽ നിറഞ്ഞെന്നും പാടി - പുകഴ്ത്തിടാം
മണവാളൻ മഹിമകളെണ്ണിയെണ്ണി                                            
ആനന്ദം...

ഭൂസംഭവങ്ങൾ ഭയാനകമായ് 
നിറവേറുന്നത്യന്തം കൃത്യമായി - സ്തോത്രം
ഇവയൊക്കെ കാണുമ്പോൾ അരുമ
മണവാളൻ വരവിനു താമസം ഏറെയില്ല                                   
ആനന്ദം...

കർത്താവു ഗംഭീരനാദത്തോടും 
പ്രധാനദൂതന്റെ ശബ്ദത്തോടും മഹാ
ദൈവത്തിൻ കാഹളനാദത്തോടും കൂടെ
സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ നിന്നു വരും                                         
ആനന്ദം...

സർവ്വരത്നങ്ങളാൽ നിർമ്മിതമാം 
മോഹനമായൊരു പട്ടണത്തിൽ - പ്രാണ
പ്രിയനുമായ് നിത്യ രാജപ്രതാപത്തിൽ
വാണിടും നിസ്തുല്യ തേജസ്സേറി                                             
ആനന്ദം...2