Yesuve Ente

യേശുവെ എൻ്റെ

Jeevadhara

Songs 2002
Malayalam
യേശുവേ! എൻ്റെദൈവമേ!
നിൻ്റെ ഭാവമെന്നിലെന്നും നൽകേണമെ
രക്ഷകാ! എൻ്റെ കർത്താവേ!
നിൻ്റെകൃപ എന്നിലെന്നും പകരേണമെ
                               ​യേശുവേ........
ക്ഷമിക്കണമെ ക്ഷമിക്കണമെ
കുറവുകളെല്ലാം ക്ഷമിക്കണമെ
കഴുകണമെ കഴുകണമെ
നിൻ്റെ രക്തത്താലെന്നെ കഴുകണമെ
നിറയ്ക്കണമെ നിറയ്ക്കണമെ
നിൻ്റെ സ്നേഹത്താലെന്നെ നിറയ്ക്കണമെ
പുതുക്കണമെ പുതുക്കണമെ
ആത്മശക്തിയാലെന്നെ പുതുക്കണമെ
                             ​യേശുവേ.......1
ഒരുക്കണമെ ഒരുക്കണമെ
നിൻ്റെ ഇഷ്ടം ചെയ്യാൻ  ഒരുക്കണമെ
നിറവേറണെ നിറവേറണെ
നിൻ്റെ ഹിതം മാത്രം നിറവേറണെ
കൃപതരണെ കൃപതരണെ
നന്മ ചെയ്യുവാനുള്ള കൃപതരണെ
നില നിർത്തണെ നിലനിർത്തണെ
നല്ല ഫലം കായ്പാൻ നിലനിർത്തണെ
                           ​​ യേശുവേ.......2