Vela Nintethu

വേല നിൻ്റെതു

Jeevadhara

Songs 2002
Malayalam
വേല നിന്‍റെത് ആത്മാക്കൾ നിൻ്റെതു
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)

നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല…

അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ
വൻകൃപ ദാനം ചെയ്ത ഉടയവനെ(2)
വീഴാതെ താഴാതെ നിത്യം നടത്തേണമേ
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല…

ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
തൻ വചനം നിവൃത്തിക്കും സംശമില്ല(2)
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
ധൈര്യമായ് നമുക്കവന്‍റെ വേല ചെയ്തിടാം(2);- വേല…