Thalarnna Kaikale

തളർന്ന കൈകളെ

Jeevadhara

Songs 2002
Malayalam
തളർന്ന കൈകളെ ബലപ്പെടുത്തുവിൻ. 2
കുഴഞ്ഞ മുഴങ്കാലുകൾ ഉറപ്പിച്ചീടുവിൻ
ഭീതിയുള്ളോരെ ധൈര്യപ്പെട്ടിടുവിൻ  2
ദൈവത്തിൻ്റെ പ്രതിഫലം അടുത്തു വരുന്നതാൽ -2
 
ആർത്തുഘോഷിക്കാം ആർത്തു പാടിടാം -2
രക്ഷയിൻ സുദിനം ആസന്നമായതാൽ -2
 
കഷ്ടത്തിൽ അപ്പം ഞാൻ തിന്നെന്നാലും
ഞെരുക്കത്തിൻ്റെ പാനപാത്രം കുടിച്ചെന്നാകിലും  2
എൻ്റെ നായകൻ പ്രാണ നായകൻ -2
മറക്കയില്ലവൻ മറഞ്ഞിരിയ്ക്കയില്ലവൻ -2
                                 ആർത്തു.......
 
യഹോവ ന്യായത്തിൻ്റെ ദൈവമാകയാൽ      
അവന്നായ് കാത്തിരിക്കുന്നവർ ഭാഗ്യമേറിയോർ. 2
സീയോൻ സഞ്ചാരീ നീ കരയുകവേണ്ട. 2
നിൻ കരച്ചിലിൽ നിനക്ക് കരുണ ലഭ്യം നിശ്ചയം  2
                                 ആർത്തു......
 
ഏത് ശിക്ഷയും ആദ്യം ദു:ഖമായ് തോന്നും  
പിന്നത്തേതിലോ അവർക്ക് നീതി ലഭ്യമെ. 2
തളർന്ന കൈകളെ ബലപ്പെടുത്തുവിൻ. 2
കുഴഞ്ഞ മുഴങ്കാലുകൾ ഉറപ്പിച്ചീടുവിൻ. 2
                                 ആർത്തു......