Rakshakanesu Vanil

രക്ഷകൻ യേശു വാനിൽ

Jeevadhara

Songs 2002
Malayalam
രക്ഷകനേശു വാനിൽ വരുമെ വരുമെ
രട്ടുടുത്തുള്ള വാസം  തീരുമെ തീരുമെ

രക്തത്താൽ വാങ്ങപ്പെട്ടോർ പോകുമെ പോകുമെ    
രക്ഷിത ഗണത്തിൽ നാം ചേരുമെ. 2
                        
കഷ്ടതയേറുന്നേ ഭൂവതിൽ ഭൂവതിൽ  
ദുഷ്ടത കൂടുന്നേ നാളിതിൽ നാളിതിൽ. 2
പെട്ടെന്നു വാനിൽ നീ വരണേ വരണേ    
ശിഷ്ടരാം ഞങ്ങളെ നീ ചേർക്കണേ. 2
                             രക്ഷകനേശു…1
                             രക്തത്താൽ...2
കാഹളനാദമിനി ധ്വനിക്കും ധ്വനിക്കും  
കർത്തനിൽ  മരിച്ചവർ ഉയിർക്കും ഉയിർക്കും. 2
കാന്തനുമൊത്തു നമ്മൾ പറക്കും പറക്കും  
കാലാ കാലങ്ങളായ് വസിക്കും. 2
                             രക്ഷകനേശു…1