Maya Maya

മായാ മായാ

Jeevadhara

Songs 2002
Malayalam
മായ മായ സർവ്വവും മായ
ഭൂമിയിൽ കാണുന്നതെല്ലാം മായ. 2

യൗവ്വനക്കാരാ നിന്നുടെ ബാല്യവും
യൗവ്വനവും വെറും മായയത്രെ
ദുർദ്ദിവസങ്ങൾ വന്നീടുമെ വേഗം
സ്രഷ്ടാവിനെ നീ ഓർത്തീടുകാ..
                          മായ-മായ.....1
 
ഇഷ്ടമില്ലാത്തൊരു കാലം വന്നീടും
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും
കാവൽക്കാർ വിറയ്ക്കും ബലവാന്മാർ കുനിയും
കിളിവാതിലിലുള്ളവർ അന്ധന്മാരാകും
                         മായ-മായ ...1
 
എല്ലാറ്റിൻ്റെയും സാരം കേട്ടീടൂ
ദൈവത്തെയനുസരിപ്പതുതന്നെ ശ്രേഷ്ഠം
ന്യായവിസ്താരനാൾ വേഗമാസന്നം
കർത്താവിന്നായ് നമുക്കിന്നൊരുങ്ങീടാം
                         മായ-മായ ....2