Maruboovinapurathu
മരുഭൂവിനപ്പുറത്ത്
Jeevadhara
•Songs 2002
Malayalam
•Lyrics (Malayalam)
മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത് കർത്താവൊരുക്കീടുന്ന നാടുണ്ട് ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻ എൻ പ്രിയനൊരുക്കുന്ന നാടുണ്ട്....2 കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനം ആരാലും നട്ടിടാത്ത ഫലമേറും തോട്ടങ്ങളും ജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്ന-2 നല്ലൊരു നാടെനിക്ക് മേലിലുണ്ട് മരുഭൂമി…1. ദുഃഖങ്ങൾ…1 കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനം ദുഃഖമോ മുറവിളി മരണമോ ഇല്ലവിടെ രാത്രി ഇല്ലാത്ത ദേശം നീതി സൂര്യൻ പ്രകാശിക്കും -2 ശ്രേഷ്ഠമാം നാടെനിക്ക് മേലിലുണ്ട് മരുഭൂമി…1.ദുഃഖങ്ങൾ…1 കൂടാരമാം ഭവനം അഴിഞ്ഞു പോയീടിലും കൈപ്പണി അല്ലാത്തൊരു നിത്യഭവനം മീതെ ധരിച്ചിടുവതിനായ് അതിയായ വാഞ്ഛയോടെ2 ഞാനിന്ന് ശരീരത്തിൽ ഞരങ്ങീടുന്നു മരുഭൂമി…1..ദുഃഖങ്ങൾ…2
Lyrics (English)
marubhoovinnappurath kashtangalkkappurath karthaavorukkeedunna nadundu duhkhangal theernittu njan ennennum aanandippaan en priyanorukkunna nadundu....2 kaikalal paniyatha shaashwathamaam bhavanam aaralum nattidaatha phalamerum thottangalam jeevajalathin nadi ozhuki ozhukeedunna-2 nalloru nadennik meelilundu marubhoomi…1. duhkhangal…1 kannuneeralpam polum illaathathaam bhavanam duhkhamo muravili maranamo illavidhe raathri illaatha desham neethi sooryan prakaashikkum -2 shreshthamaam nadennik meelilundu marubhoomi…1.duhkhangal…1 koodaraam bhavanam azhinju poyeedilum kaippani allaathoru nithyabhavanam meethe dharichiduvathinaay athiyaaya vaanchhayode 2 njaaninnu sharirathil njarangeedunnu marubhoomi…1..duhkhangal…2