Ethra Saoubhagyame

എത്ര സൗഭാഗ്യമേ

Jeevadhara

Songs 2002
Malayalam
എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ
ക്രിസ്തീയ ജീവിതം ഭൂമിയിൽ
ഇത്ര നല്ലവനാം ഇത്രവല്ലഭനാം
യേശു ദൈവമായ് ഉള്ളതിനാൽ  2
 
നല്ല സ്നേഹിതനായ് നല്ല പാലകനായ്  
ഇല്ല യേശുവെപ്പോലൊരുവൻ  2
എല്ലാ നേരത്തിലും ഏതു കാര്യത്തിലും
വല്ലഭൻ വേറെ ആരുമില്ല  2
                    എത്ര … 1 ഇത്ര നല്ല ...1
ക്രൂശിൻ്റെ പാതയിൽ പോയിടാം ധൈര്യമായ്  
ക്ലേശങ്ങൾ ഏറെ വന്നീടിലും  2
ശാശ്വത പാറയാം യേശുവിൽ കണ്ടീടും​  
ആശ്വാസത്തിൻ്റെ പൂർണ്ണതയും  2              
                     എത്ര  … 1 ഇത്ര നല്ല ...1           
ഭാരങ്ങൾ വന്നാലും രോഗങ്ങൾവന്നാലും    
തീരാ ദുഃഖങ്ങൾ കൂടിയാലും  2              
പരനേശുവിൻ്റെ കരം ഉള്ളതിനാൽ
ധരണിയതിൽ ഖേദമില്ല  2           
                    എത്ര  … 1 ഇത്ര നല്ല ...1                                 
കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലും
നഷ്ടങ്ങൾ ഏറെ വന്നീടിലും. 2
ശ്രേഷ്ഠനാമേശുവിൻ കൃപയുള്ളതിനാൽ
സൃഷ്ടിതാവിങ്കൽ ആശ്വസിക്കും. 2
                           എത്ര...1  ഇത്ര നല്ല...2