Ente Nallavanesu

എൻ്റെ നല്ലവൻ യേശു

Jeevadhara

Songs 2002
Malayalam
എൻ്റെ നല്ലവനേശു ആരിലുമധികം
എന്നെ കരുതുന്നവൻ
ഞാനെന്തിനു ഭയപ്പെടണം
അവനെൻ്റെ പരിപാലകൻ  2
എൻ്റെ...…
 
കൂരിരുളേറും ഈ ധരയിൽ
കരുതുന്നു  ദിനവുമവൻ  2
തൻകൃപ മതിയെനിക്കെന്നും
എൻ്റെ ഉള്ളം കലങ്ങുകില്ല  2 
എൻ്റെ...
 
മരുഭൂയാത്രയിൽ കൊടുംവെയിലിൽ  
മരണത്തിൻ താഴ്വരയിൽ  2
ആഴിയിന്നോളങ്ങളിലും                  
തന്റെ ബലമുള്ള കരമെന്നെ നടത്തും. 2
എൻ്റെ...…

തൻവചനം എൻ്റെ പാതകളിൽ
ദീപമായ് നടത്തുന്നതാൽ. 2
കാലുകളിടറാതെന്നും          
എൻ്റെ ഓട്ടം  തികച്ചിടുമെ. 2
എൻ്റെ...