Anugrahathin Urave

അനുഗ്രഹത്തിൻ ഉറവ്

Jeevadhara

Songs 2002
Malayalam
അനുഗ്രഹത്തിൻ ഉറവേ നിറയ്ക്ക
സ്വർഗ്ഗീയനുഗ്രഹത്താൽ  

കൃപകൾക്കധിപതിയേ - പകരൂ
പുതു കൃപ ദാസരിന്മേൽ 2

വീശീടുക കാറ്റേ ഇന്നീതോട്ടത്തിൽ
സുഗന്ധം പരന്നീടുവാൻ എൻ്റെ പ്രിയന്. 2
കാറ്റടിയ്ക്കുന്നതോ ഇഷ്ടമുള്ളിടത്ത്
ആഞ്ഞടിയ്ക്കട്ടെ ഇന്നിവിടെ.................2
   ​​​അനുഗ്രഹ.....1 കൃപകൾ ........2
 
ഒടിയട്ടെ എല്ലാ അന്യകൊമ്പുകൾ
തകരട്ടെ ശത്രുവിൻ്റെ കോട്ടകളെല്ലാം. 2
ഉയരട്ടെ ഇന്ന് യേശുവിന്റെ നാമം
നിറയട്ടെ തൻ ജനങ്ങൾ....................2
​​​    അനുഗ്രഹ.....1 കൃപകൾ ........2
 
അസാധ്യമല്ലൊന്നും എൻ്റെ ദൈവത്താൽ
കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ. 2
കാറ്റു കാണുകില്ല കോളും കാണുകില്ല
നിറയ്ക്കും നിൻ കുഴികളവൻ................2
​​​  അനുഗ്രഹ.......1 കൃപകൾ ..........2