Alpamkondo Adikam

അൽപംകൊണ്ട് അധികം

Jeevadhara

Songs 2002
Malayalam
അല്പം കൊണ്ടോ അധികം കൊണ്ടോ
വിടുവിക്കാൻ യഹോവ മതിയായവൻ

ഇരുവശത്തും അനർത്ഥങ്ങളാൽ
വലഞ്ഞീടുമ്പോൾ ഏറ്റം സഹായകനും. 2
 
വിശ്വസിച്ചിരിക്കുന്നതാരെയെന്ന്
ഞാനറിഞ്ഞിടുന്നു തന്നിലുറച്ചിടുന്നു. 2
വീഴാതെ തളരാതെ മരുവിലെൻ്റെ  ദൈവം
നടത്തിടുന്നു ശുഭമായി. 2
 
ശക്തിയാലെൻ അരമുറുക്കുന്നവൻ
വഴിയിൽ കുറവുമവൻ തീർത്തിടുന്നു.

പടക്കൂട്ടത്തിൻ നടുവിലേക്കും
പാഞ്ഞുചെല്ലാൻ ധൈര്യം പകർന്നീടുന്നു. 2 

വിശ്വസിച്ചിരിക്കുന്നതാരെയെന്ന്
ഞാനറിഞ്ഞിടുന്നു തന്നിലുറച്ചിടുന്നു. 2 
വീഴാതെ തളരാതെ മരുവിലെൻ്റെ  ദൈവം
നടത്തിടുന്നു ശുഭമായി. 2
 
മരുഭൂമിയിൽ അത്ഭുതങ്ങൾക്കായ്
നീട്ടിയ ഭുജമെന്നും കൂടെയുള്ളതാൽ.

അസാദ്ധ്യമെല്ലാം സാദ്ധ്യമാക്കും
ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. 2

വിശ്വസിച്ചിരിക്കുന്നതാരെയെന്ന്
ഞാനറിഞ്ഞിടുന്നു തന്നിലുറച്ചിടുന്നു. 2 
വീഴാതെ തളരാതെ മരുവിലെൻ്റെ ദൈവം
നടത്തിടുന്നു ശുഭമായി. 2