Mahathvathin Adipathiyam
മഹത്വത്തിൻ അധിപതിയാം
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
മഹത്വത്തിൻ അധിപതിയാം മഹോന്നതൻ വരവതിനായ് ഉണരുക തിരുസഭയെ നാഥൻ വരവിനായൊരുങ്ങുക നാം. 2 വിളിക്കപ്പെട്ടോർ നമ്മൾ ഒരുക്കപ്പെട്ടോർ ദൈവ കൃപയും കരുണയും നിറയപ്പെട്ടോർ താഴ്വര തന്നിലെ തമസ്സകറ്റാൻ നമ്മെ തിരഞ്ഞെടുത്തവൻ മുന്നമേ. 2 മഹത്വത്തിൻ...... നിർമ്മലരായ് നിത്യം നിർമ്മദരായ് ദൈവ- നീതി നിർവ്വാഹകരായ് മരുവാൻ നിർവ്യാജ സ്നേഹത്തിൻ സാക്ഷികളായ് നമ്മൾ നിവർത്തിക്ക ദൈവഹിതം. 2 മഹത്വത്തിൻ...... ക്രിസ്തുവിനായ് ഭൂവിൽ ഭോഷരായാൽ ദൈവ സവിധത്തിലേറ്റവും ധന്യർ നമ്മൾ പീഡകൾ നിന്ദകൾ എതിരുകളേറുകിൽ നന്മയാൽ വിളങ്ങുക നാം. 2 മഹത്വത്തിൻ...... വരുമൊരുനാൾ പ്രിയൻ വാനിടത്തിൽ നമ്മെ ചേർത്തിടാൻ ദുരിതങ്ങളകറ്റിടുവാൻ ഈ മൺകൂടാരം നമ്മൾ വെടിയും നാളിൽ പ്രിയൻ കൂടന്ന് വാണീടുമേ. 2 മഹത്വത്തിൻ......മഹത്വത്തിൻ......
Lyrics (English)
mahathvaththin adhipathiyaam mahonnathan varavathinaai unaruka thirusabhaye naathan varavinaayorunguka naam. 2 vilikkappettoar nammal orukkappettoar daiva kripayum karunayum nirayappettoar thaazhvra thannile thamasakattan namme thiranjeduthavan munname. 2 mahathvaththin...... nirmmalarai nithyam nirmadarai daiva- neethi nirvvaahakarai maruvaan nirvyaaja snehaththin saakshikalai nammal nivarthikka daivahitham. 2 mahathvaththin...... kristhuvinaai bhoovil bhosharaayaal daiva savidhathilettavum dhanyar nammal peedakal nindakal ethirukalerkil nanmayal vilanguka naam. 2 mahathvaththin...... varumorunaal priyan vaanidathil namme cherthidaan durithangalakattiduvaan Eee mankoodaaram nammal vediyum naalil priyan koodannu vaanidume. 2 mahathvaththin......mahathvaththin......