Anpezhunna Thampurante
അൻപെഴുന്ന തമ്പുരാൻ്റെ
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
അൻപെഴുന്ന തമ്പുരാൻ്റെ പൊൻകരത്തിൽ വൻ കരുതൽ അനുഭവിച്ചിടുന്നു ഞാൻ അധികമായ് തൻ നിത്യരാജ്യത്തിൻ അംഗമായിടുവാൻ എന്നെയും വിളിച്ചു വേർതിരിച്ചു താൻ പാടിടും ഹല്ലേലൂയ്യാ ഗീതങ്ങൾ എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമെ ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെയാരുമെ എന്റെ യേശു എത്ര നല്ലവൻ കൂട്ടം തെറ്റിയൊരു നേരം നല്ലിടയൻ തേടിവന്നു കൂടെ ചേർത്ത സ്നേഹത്തെ ഓർക്കുമ്പോൾ നന്ദിയോടെ ആയിരം സ്തോത്രങ്ങൾ പാടിടാൻ എൻ്റെ ഉള്ളം വാഞ്‌ഛിപ്പൂ നിരന്തരം (പാടിടും...) കാൽവരിയിൽ യാഗമായെൻ ഘോരപാപമഖിലവും ചുമന്നൊഴിച്ചവൻ എന്നെ നേടിടാൻ അവനിലണയുവാൻ ഞാൻ ഏറെ വൈകിയെങ്കിലും തൻ്റെ സ്നേഹം പങ്കുവെച്ചെനിയ്ക്കുമായ് (പാടിടും...) യേശുനാഥൻ കരതലത്തിൽ അഭയം കണ്ടെത്തീടും നേരം ഏതു ക്ലേശവും ക്ഷണത്താൽ മാറിടും മാറാവ്യാധിയാൽ വലഞ്ഞിടുന്ന നേരത്തിൽ വന്നിടും മഹാ വൈദ്യനായവൻ (പാടിടും...)
Lyrics (English)
Anpezunna Thamburaante ponkarathil van karuthal Anubhavicchidunnu njan adhikamayi Than nithya raajyathin angamaayiduvaan Enneyum vilichu verthirichu thaan Paadidum Halleluyaa geethangal Enne veenduthetha Naathanaay ennume Ithra nalla snehithanaay illa vereyarume Ente Yeshu ethra nallavan Koottam thettiyoru neram nallidayan thedivannu Koode chertha snehathe orkkumpol Nandiyode aayiram sthothrangal paadidaan Ente ullam vaanchhippu nirantaram (Paadidum...) Kaalvariyil yaagamaayen ghorapaapamakhilavum Chumannozhichavan enne nedidaan Avanilanayuvaan njan ere vaikiyeenkilum Thante snehathin pankuvetchenikkumaay (Paadidum...) Yeshu Naathan karathalathil abhayam kandettidum neram Ethu kleshavum kshanathaal maaridum Maaravyaadhiyal valanjidunna nerathilum Vannidum maha vaidhyanaayavan (Paadidum...)