Vaana Meghangal Ellam

വാനമേഘങ്ങൾ എല്ലാം

Jeevadhara

Songs 2009
Malayalam
വാനമേഘങ്ങളെല്ലാം മാറി മാറി നിൽക്കും
സൂര്യചന്ദ്രതാരകളെല്ലാം വഴിമാറിപ്പോകും.  2
കോടാകോടിഗോളങ്ങൾ ഭ്രമണപഥത്തിൽ നിൽക്കും
കർത്താവിൻ വരവിൻ നാമും പറന്നുപോയീടും  
 
കാഹളനാദം കേൾക്കും ഞാൻ ദൂതൻ ശബ്ദത്തോടൊപ്പം
കർത്താവുതാൻ ഒാമനപ്പേർ വിളിച്ചിടുമെന്നെ  2
പ്രാവുസമം പറന്നീടും നാം മണിയറയിൽ ചെന്നെത്തീടും
പ്രിയൻകൂടെ യുഗായുഗങ്ങൾ വാണീടുവാൻ  2

ആകാശം മാറിപ്പോകും,ഭൂമി അഗ്നിക്കിരയാകും
അഹങ്കാരികളൊക്കെയും  താളടിയായീടും  2
നീതിസൂര്യൻ ഉദിച്ചീടും നാമോ തുള്ളിച്ചാടീടും 
ശാപം നഷ്ടം എല്ലാമന്ന് നീങ്ങിപ്പോയീടും  2
                               ​കാഹളനാദം...  

ന്യായവിധി വന്നീടും നാമോ ചേർക്കപ്പെട്ടീടും
യുദ്ധം ക്ഷാമം ഭൂകമ്പങ്ങൾ എങ്ങും കേട്ടീടും  2
സത്യസഭ കാന്തനോടു കൂടെ ആനന്ദിച്ചീടും
നാമധേയ സഭകളെല്ലാം തള്ളപ്പെട്ടീടും  2
                              കാഹളനാദം...   
                              പ്രിയൻ കൂടെ...