Yakkobin Daivamennum

യാക്കോബിൻ ദൈവമെന്നുമെ

Jeevadhara

Songs 2006
Malayalam
യാക്കോബിൻ ദൈവമെന്നും നമുക്കുള്ളവൻ-
നമ്മെ ജീവപര്യന്തം കാത്തിടുമേ
ഒാരോ ദിവസവും കൃപനൽകി നമ്മെ
ഇമ്മാനുവേലവൻ താൻ നടത്തീടുമേ. 2
 
ഹല്ലേലുയ്യാ അവൻ ആത്മരക്ഷകൻ
ഹല്ലേലുയ്യാ അവൻ സൗഖ്യദായകൻ
ഹല്ലേലുയ്യാ ശുദ്ധാത്മദായകൻ
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ. 2
 
ആഴിയിൽ നാം കടന്നുപോയീടിലും-അതു
നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലും
ഏശിടാതിമ്മാനുവേൽ താൻ നടത്തീടുമേ. 2 
                                                ഹല്ലേലുയ്യ...
 
സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽ
എല്ലാ വേദനയും അവൻ ചുമന്നതിനാൽ
അടിപ്പിണരാൽ അവൻ സൗഖ്യമാക്കി
എന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ. 2              
                                              ഹല്ലേലുയ്യ...
സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾ
ദുഃഖവും നെടുവീർപ്പും ഒാടിടുമേ
നിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ
എന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ  2           
                                             ഹല്ലേലുയ്യ...
ജയശാലിയായവൻ വന്നിടുമേ എല്ലാ
പ്രതിഫലവുമവൻ തന്നീടുമേ
ആത്മാവിനാലതിനായൊരുക്കി-നമ്മെ
എന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ  2             
                                            ഹല്ലേലുയ്യ...