Sathya Vachanam

സത്യ വചനം

Jeevadhara

Songs 2006
Malayalam
സത്യവചനം നിത്യവചനം മന്നിൽ രക്ഷയേകും തിരുവചനം  -2
ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം -2
ഹാലേലൂയ്യാ, ഹാലേലൂയ്യാ....ഹാലേലൂയ്യാ, ഹാലേലൂയ്യാ                    
ഹാലേലൂയ്യാ, ഹാലേലൂയ്യാ....ഹാലേലൂയ്യാ, ഹാലേലൂയ്യാ                
                    സത്യവചനം...1, ഇന്നലെയും... 1
കാതുകളിൽ ഇമ്പമാകും വചനം കണ്ണുകളിൽ ശോഭ നൽകും വചനം. 2
ഹൃത്തടത്തിൽ ജീവനേകും വചനം നേർവ്വഴികൾ കാട്ടിടുന്ന വചനം. 
                     ഹാലേലൂയ്യാ.....സത്യവചനം...1                                     
പാദത്തിനു ദീപമാകും വചനം പാതയിൽ പ്രകാശമേകും വചനം. 2
ആത്മമാരി തൂകിടുന്ന വചനം ആത്മസൗഖ്യമേകിടുന്ന വചനം. 
                             
ഹാലേലൂയ്യാ..., സത്യവചനം...1,
ഇന്നലെയും..2, ഹാലേൂയ്യാ..