Nissi Yahova

നിസ്സി യഹോവ

Jeevadhara

Songs 2006
Malayalam
നിസ്സി യഹോവ നിസ്സി യഹോവ
എന്റെ ജയക്കൊടി യേശു എന്റെ  ജയക്കൊടി
കുരിശിൻ തണൽ മതി പരിശുദ്ധാന്മ ബലം മതി
യേശു എന്റെ ജയക്കൊടി - ജയക്കൊടി - യഹോവ

യേശു - എന്റെ നായകൻ
തൻ ക്രൂശോ എന്റെ ചിഹ്നമാം  
ഹാലേല്ലുയ്യാ - 4    യേശു.....

പാപത്തോടിനി തോൽക്കില്ലാ
പൊരുതി ജയിക്കും ഞാൻ. 2      
ജയക്കൊടി - എന്നേശു
      ​    നിസ്സി യഹോവ... കുരിശിൽ...

യേശു - എന്റെ രക്ഷകൻ      
തൻ നാമം എന്റെ ആയുധം
ഹാലേല്ലുയ്യാ - 4    യേശു .....

പ്രതിസന്ധികളിൽ പതറില്ലാ      
വചനത്താൽ ജയിക്കും ഞാൻ
ജയക്കൊടി - എന്നേശു
     ​നിസ്സി യഹോവ... കുരിശിൽ...