Mayangidallae Kaavalkaaraa

മയങ്ങിടല്ലേ കാവൽക്കാരാ

Jeevadhara

Songs 2006
Malayalam
മയങ്ങിടല്ലെ കാവൽക്കാരാ ഉണർന്നിടുകാ
ആർക്കും പ്രവർത്തിക്കാ രാവു വരുന്നു
കൃത്യമായ് യജമാനൻ വേലചെയ്തീടും
ദാസരെ ആദരിക്കും നാളടുത്തിതാ -2
       മയങ്ങി...ആർക്കും...മയങ്ങി -1
 
അന്ധകാരക്കുഴിയിൽ കിടക്കും അന്ധരെ
ബന്ധുവാം യേശുവിൻ പ്രകാശത്തിലേക്ക്. 2
ബന്ധപ്പാടോടെ ആനയിക്കുക 
നിന്നിലുള്ള വെളിച്ചം ഇരുളാകാതെ. 2
        മയങ്ങി...ആർക്കും...മയങ്ങി-1
 
അന്ധകാരം ഭുജാതിയെ ഭ്രമിപ്പിക്കുന്നേ 
സാത്താന്റെ ബന്ധനത്താൽ ജനം ഞെരുങ്ങുന്നേ. 2
മറന്നിടല്ലേ നിന്റെ ദൗത്യങ്ങളെ
അയച്ചവൻ പ്രവർത്തിയെ വേഗം ചെയ്യുക.  2
       മയങ്ങി...ആർക്കും...മയങ്ങി-1
 
ലോകമോഹ വേഴ്ചകളാൽ ഉഴലുന്നോരേ   
രാത്രിയുടെ യാമം നിന്നെ തഴുകും മുൻപ്  2
വിട്ടിടുക ഇരുട്ടിൻ പ്രവൃത്തികളെ
വന്നിടൂ വെളിച്ചമായ ക്രിസ്തുവിലേക്ക്. 2
       മയങ്ങി...ആർക്കും...കൃത്യ1
       ദാസരെ-2
       മയങ്ങി...ആർക്കും...മയങ്ങി-1