Swaderum Lokamenne

സ്വാദേറും ലോകമെന്നെ

Jeevadhara

Songs 2009
Malayalam
സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ
വേദഗ്രന്ഥത്തിന്റെ മാർഗ്ഗം പുണരുന്നു ഞാൻ
കരളിന്റെ മോഹങ്ങൾ ക്ഷണിച്ചിട്ടും നോക്കാതെ
ക്രൂശിതന്റെ വഴിയെ വരുന്നിതാ ഞാൻ
 
ആ വഴിയോ ഇൗ വഴിയോ എന്നെന്നുള്ളിൽ ചിന്തിച്ച്
ആത്മീയ സംഘർഷം വളരുന്നല്ലോ  2
സ്വാദേറും...

ലോകാധികാരം തടഞ്ഞിട്ടും കൂസാതെ
സുവിശേഷ സാരം പകരുന്നു ഞാൻ  2
ആഹ്ളാദ വേളകൾ പറഞ്ഞിട്ടും നോക്കാതെ
യേശുവേ! നിൻ സാക്ഷ്യം നൽകാൻ അണയുന്നു ഞാൻ
ലോകാ...
സ്വാദേറും...

കണ്ണീരിൻ ഭാരം തകർത്തിട്ടും വീഴാതെ
കുരിശെന്റെ കൈയിൽ ഏന്തുന്നു ഞാൻ.  2
നൈരാശ്യം എന്നെ ഉലച്ചിട്ടും കേഴാതെ
നിന്റെ നാമം എന്റെ ചുണ്ടിൽ ജപിക്കുന്നു ഞാൻ
കണ്ണീരിൻ..
സ്വാദേറും...
ആ വഴിയോ...
സ്വാദേറും....