Enikkayoru Sambathu

എനിക്കായൊരു സമ്പത്ത്

Jeevadhara

Songs 2006
Malayalam
എനിയ്ക്കായൊരു സമ്പത്ത്
ഉയരെ സ്വർഗ്ഗനാടതിൽ      
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ടേശു നാഥൻ. 2

അന്യനാണ് സാധു ഞാൻ  
ഇവിടെ പരദേശി ഞാൻ  2
വീടെനിക്കുണ്ടുയരത്തിൽ  
ലോകം എനിയ്ക്കുള്ളതല്ല. 2
                             എനിയ്ക്കാ...1
അപ്പനമ്മ മറക്കുമ്പോൾ      
സ്വന്തം ജനം തള്ളുമ്പോൾ. 2
തള്ളിടാത്ത സ്നേഹമായ്    
യേശുവുണ്ട് ചാരുവാൻ. 2
                           എനിയ്ക്കാ... 1
കഷ്ടനഷ്ടമേറുമ്പോൾ    
പ്രതികൂലം ഏറുമ്പോൾ  2
ഹാലേലുയ്യ പാടും ഞാൻ    
യേശുവിനെ നോക്കും ഞാൻ. 2
                            എനിയ്ക്കാ...2