Ellaa Naavum Vazhthidum

എല്ലാ നാവും വാഴ്ത്തിടും

Jeevadhara

Songs 2006
Malayalam
എല്ലാ നാവും വാഴ്ത്തിടും ഹല്ലേലൂയ്യാ പാടിടും
വല്ലഭൻ പൊന്നേശുവേ കൊണ്ടാടിടും
നല്ലവനായ് ഇല്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ
അല്ലൽ തീർക്കും രക്ഷാദായകൻ                            
എല്ലാ നാവും...1
 
സ്വർപുരം വെടിഞ്ഞവൻ  സർവ്വേശാത്മജൻ      
മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്.  2
ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ  
സർവ്വലോകർ വാഴ്ത്തും നായകൻ  
എല്ലാനാവും...1
 
ആമേൻ ആമേൻ ആർത്തിടും ദൈവദൂതൻമാർ  
മദ്ധ്യേ നാമും കൂടിടും  മദ്ധ്യാകാശത്തിൽ. 2
ജയഗീതം പാടീടും പ്രിയൻ കൂടെ വാണിടും      
കണ്ണീരില്ലാ സ്വർഗ്ഗനാടതിൽ
എല്ലാനാവും...2