Asaadhyamai Enikkonnum Illa

അസാദ്ധ്യമായെനിക്കൊന്നുമില്ല

Jeevadhara

Songs 2006
Malayalam
അസാദ്ധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം  2
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ        
എന്റെ ദൈവം എന്നെ നടത്തുന്നു. 2

സാദ്ധ്യമേ എല്ലാം സാദ്ധ്യമേ          
എന്നേശു എൻ കൂടെയുള്ളതാൽ 2
 
ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലായിനി  2    
ബുദ്ധിക്കതീതമാം ദിവ്യസമാധാനം
എന്റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു. 2 
                            സാദ്ധ്യമേ...2
സാത്താന്യശക്തികളെ ജയിക്കും ഞാൻ      
വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ. 2
ബുദ്ധിക്കതീതമാം ശക്തി എന്നിൽ  
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു. 2
                     സാദ്ധ്യമേ...2
                     അസാദ്ധ്യമാ...2
                     സാദ്ധ്യമേ...4