Aakaasham Maarum

ആകാശം മാറും

Jeevadhara

Songs 2006
Malayalam
ആകാശം മാറും ഭൂതലവും മാറും
ആദിമുതൽക്കേ മാറാതുള്ളത് നിൻവചനം മാത്രം
കാലങ്ങൾ മാറും രൂപങ്ങൾ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്റെ വിത്തു വിതയ്ക്കാൻ-പോകാം                    
സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം. 2
                       ആകാശം...കാലങ്ങൾ...
യിസ്രായേലേ ഉണരുക നിങ്ങൾ    
വചനം കേൾക്കാൻ ഹൃദയം ഒരുക്കൂ.  2    
വഴിയിൽ വീണാലോ വചനം ഫലമേകില്ല  
വയലിൽ വീണാലെല്ലാം  കതിരായീടും. 2
                    ആകാശം...കാലങ്ങൾ...
വയലേലകളിൽ കതിരുകളായി
വിളകൊയ്യാനായ് അണിചേർന്നീടാം. 2
കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല    
മിഴികൾ സത്യം എന്തേ  കാണുന്നില്ല. 2
                      ആകാശം...കാലങ്ങൾ...
                      വചനത്തിന്റെ...2
                      ആകാശം...കാലങ്ങൾ...