Oru Naalum Piriyaatha

ഒരു നാളും പിരിയാത്ത

Jeevadhara

Songs 2006
Malayalam
ഒരു നാളും പിരിയാത്ത  നല്ല സഖിയായ്
എന്റെ യേശു അരികിലുണ്ട്
എന്നെ തളരാതെ കരം തന്നു നയിച്ചിടുവാൻ
മതിയയായ ബലവാനവൻ
 
അവൻ നടത്തുന്ന വഴികളും കരുതുന്ന  വിധങ്ങളും  
അനന്യമാം കൃപയാലെത്ര. 2
                                 ഒരു നാളും...
രക്താംബരം പോൽ കഠിനമായ
കറയെല്ലാം കഴുകുമവൻ  2
എന്റെ പാപം പോക്കിയെന്നെ
ശോഭയാർന്ന സൃഷ്ടിയാക്കുമേ.  2
                                അവൻ നടത്തുന്ന...
                                ഒരു നാളും...
ഇത്രത്തോളം കരുതിയവൻ    
ജയത്തോടെ നടത്തുമവൻ  2
എന്നുമെന്നും തൻ ദയയാൽ    
അളവില്ലാതെ തരുമെനിയ്ക്ക്. 2
                              അവൻ നടത്തുന്ന...
                              ഒരു നാളും...