Yesu Vannidum

യേശു വന്നിടും

Jeevadhara

Songs 1998
Malayalam
യേശുവന്നിടും എന്റെ  യേശുവന്നിടും
വാനമേഘത്തേരിലേറി യേശുവന്നിടും  2
ഗംഭീരധ്വനി മുഴക്കി വന്നിടും പ്രിയൻ
ദൂതശ്രേഷ്ഠർ നാദവും മുഴക്കിടും. 2
                            യേശുവന്നിടും...2
ദൈവത്തിന്റെ കാഹളം ധ്വനിച്ചിടും നേരം
ദൈവമക്കൾ വിണ്ണിലേറും പ്രാക്കൾ തുല്യരായ്  2
ഹല്ലേലുയ്യ മോദമോടെ പാടിടും നേരം
അല്ലലെല്ലാം തീർന്നു നമ്മൾ ആനന്ദിച്ചിടും. 2

എന്തു സന്തോഷം  ആ ദിനത്തിൽ
എന്തു സംഗീതം ആ സുദിനത്തിൽ. 2
                   ​​​         യേശുവന്നിടും -2

സാദരം യുഗായുഗം ഞാനങ്ങുവാഴുവാൻ
സ്വർപുരമാം നിക്ഷേപത്തിൽ എന്നെ ചേർക്കുവാൻ  2
മണ്ണിലെ മരിച്ചിടുന്ന മർത്യതവിട്ട്
വിണ്ണിലെയമർത്ത്യതയിൽ എന്നെ ചേർക്കുവാൻ  2
             ​​​​   എന്തുസന്തോഷം...2
                ​​​     യേശുവന്നിടും...2
                   ​​​       ഗംഭീരധ്വനി...2
                   ​​​  യേശുവന്നിടും...2