Sthuthikkunne Priya Sthuthikkunne

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

Jeevadhara

Songs 2009
Malayalam
സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ
സ്തുതിക്കു യോഗ്യൻ നീ മാത്രമല്ലോ  2
ഞങ്ങൾ നിന്റെ മഹിമ കണ്ട സാക്ഷികളല്ലോ  2

താഴ്ചയിൽ ഞങ്ങളെ ഒാർത്തല്ലോ
താണുവന്നു രക്ഷ തന്നുവല്ലോ  2
ഞങ്ങൾ നിന്റെ .....2

പാപങ്ങളെല്ലാം നീ വഹിച്ചല്ലോ
പാദങ്ങൾ പാറമേൽ നിർത്തിയല്ലോ  2
ഞങ്ങൾ നിന്റെ ....2

പുത്രത്വം തന്നു നീ മാനിച്ചല്ലോ
പുതിയ പാട്ടും നീ തന്നുവല്ലോ  2
ഞങ്ങൾ നിന്റെ .....2

നിൻവഴി ഞങ്ങളെ കാണിച്ചല്ലോ
നിന്നാത്മാവിനെയും തന്നുവല്ലോ  2
ഞങ്ങൾ നിന്റെ .....2

നിൻവചനം ഞങ്ങൾക്കേകിയല്ലോ
നിത്യജീവനേയും തന്നുവല്ലോ  2
ഞങ്ങൾ നിന്റെ .....4