Unnathaneshukristhuvin Naamam

ഉന്നതനേശുക്രിസ്തുവിൻ നാമം

Jeevadhara

Songs 2018
Malayalam
ഉന്നതനേശു ക്രിസ്തുവിൻ നാമം
ഉർവ്വിയിലെങ്ങും ഉയർത്തിടാം
ഉണർന്നിടാം ബലം ധരിച്ചീടാം
ഉയർപ്പിൻ രാജൻ എഴുന്നള്ളാറായ്     

ദൈവകൃപകൾ  പെരുകിടട്ടെ  
ദൈവ മഹിമയ്ക്കായി  
ജീവൻ ത്യജിച്ചീടുക വേല തികച്ചീടുക -2
  
നീതിമാന്റെ നിലവിളി കേട്ടു
വിടുവിച്ചീടും തൻ കരത്താൽ
അവങ്കലേക്കു നോക്കിടും മുഖങ്ങൾ 
അവനിലെന്നും മോദിച്ചിടും               ദൈവ..

ആശ്രയമാരുമില്ലെന്നു ചൊല്ലി
ആധിയിലാണ്ടു വലയേണ്ടാ
ആശ്രിതർക്കാലംബം യേശുതാനല്ലോ
ആകുലമെല്ലാം നീക്കിടുക          		ദൈവ...

പാതയ്ക്കു ദീപം യേശുതാനല്ലോ
പാതവിട്ടോടിപ്പോയിടല്ലേ
പതറിടാതെ പാദങ്ങൾ വയ്ക്കാം
പതിയ്ക്കയില്ല നിലംപരിചായ്            ദൈവ...

മുട്ടോളമല്ല അരയോളമല്ല 
പഥ്യമാം വെള്ളം ഒഴുകിടുന്നു
നീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയിൽ ആനന്ദിയ്ക്കാം           	ദൈവ...