Unarvin Kaatte Unarvin Kaatte

ഉണർവിൻ കാറ്റേ ഉണർവിൻ കാറ്റേ

Jeevadhara

Songs 2018
Malayalam
ഉണർവ്വിൻ കാറ്റേ! ഉണർവ്വിൻ കാറ്റേ!
വീശുക  ഇൗ സഭമേൽ
ലോകത്തിൽ ജീവൻ -  പ്രാപ്യമതാകാൻ     
വീണ്ടും നീ വീശണമേ
നിൻ ജനം നിന്നിൽ ആനന്ദിച്ചീടാൻ     
വീണ്ടും നിൻ ജീവനെ നൽകണമേ
                                     ഉണർവ്വിൻ ...
മാളികയിൽ തവ ദാസരിലഗ്നി നാവു
                          പിളർന്നതുപോൽ
ആത്മവരത്താൽ വൻക്രിയ ചെയ്‍വാൻ
പ്രാപ്തരായ് തീർന്നതുപോൽ
നിൻ വചനത്താൽ ആയിരങ്ങൾ വൻ   
ശക്തിയോടിന്നുണർന്നീടണമേ
                                      ഉണർവ്വിൻ ...
താഴ്വര തന്നിൽ അസ്ഥിഗണങ്ങൾ പാഴായ് 
                                   കിടന്നതുപോൽ
ആത്മവരൾച്ചയേറ്റിഹമേവം  
                          ജീവനില്ലേ പരനേ
അസ്ഥികളാർക്കാൻ പുഷ്ടി ലഭിക്കാൻ    
സ്വർഗ്ഗീയകാറ്റേ നീ വീശണമേ
                                      ഉണർവ്വിൻ ...
പൂർവ്വപിതാക്കൾ ജീവനദിയിൽ 
                            നീന്തിക്കളിച്ചതുപോൽ
മന്ദതമാറ്റി നല്ലുണർവ്വേകി വൻ ക്രിയ ചെയ്തിടട്ടെ
ഇൗ ജലമെങ്ങും ചെല്ലുമിടത്തിൽ    
പ്രാണികൾ ചലിക്കുമാറാകണമേ
                                    ഉണർവ്വിൻ ...