Neeyen Paksham Mathi

നീയെൻ പക്ഷം മതി

Jeevadhara

Songs 2018
Malayalam
നീയെൻ പക്ഷം മതി നിന്റെ കൃപ മതി
ഇൗ ജീവിത യാത്രയിൽ എന്റെ -2

ഒന്നുമില്ലായ്കയിൽ നിന്നെന്നെ സ്നേഹിച്ചു-2
പുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയ-2
എന്റെ പാറയും എന്റെ കോട്ടയും
എന്റെ രക്ഷയും എൻ യേശുമാത്രമേ   
                                         നീയെൻ....
കാലത്തും മദ്ധ്യാഹ്നത്തും സന്ധ്യക്കേതു
                                   നേരത്തും  
സങ്കടം ബോധിപ്പിച്ചു ഞാൻ കരയും എന്റെ -2
എൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നു
എൻ യാചനകളെല്ലാം ദൈവം നൽകുന്നു   
                                        നീയെൻ....                                          
ലോകത്തിൽ താങ്ങുകൾ നീങ്ങിപ്പോയീടു-
                                       മ്പോൾ 
ലോകക്കാരാകവെ കൈവെടിഞ്ഞീടുമ്പോൾ -2
ഉറ്റ സ്നേഹിതർ എല്ലാം തള്ളുമ്പോൾ
ഒരു പെറ്റ തള്ളയെക്കാളാശ്വസിപ്പിക്കും 
                                           നീയെൻ....
ലോകക്കാർ നിന്ദകൾ ആക്ഷേപം 
                         ചൊല്ലുമ്പോൾ 
സർവ്വത്തിൻ നാഥനെ ഞാനെന്നും 
                          ഘോഷിക്കും 
എന്റെ നാഥന്റെ കൈകളാലെന്റെ
കണ്ണുനീരെല്ലാം അന്നു തുടയ്ക്കും     നീയെൻ....